യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയെ പ്രശംസിച്ച് മാര്‍പാപ്പ ; റോമില്‍ ഒരു പതിറ്റാണ്ടിന്റെ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

News Photo 1 - Europe - Otta Nottathil - pope_leo_XIV_praises_syro_malabar_community_growth_in_europeവത്തിക്കാന്‍ സിറ്റി : യൂറോപ്പിലുടനീളം സീറോമലബാര്‍ സഭ കൈവരിച്ച ശ്രദ്ധേയമായ വളര്‍ച്ചയെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ പ്രശംസിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ത്രികാല പ്രാര്‍ത്ഥനയ്ക്കുശേഷം തടിച്ചുകൂടിയ തീര്‍ത്ഥാടകരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മാര്‍പാപ്പ സഭയുടെ മുന്നേറ്റത്തെ പ്രത്യേകം അനുസ്മരിച്ചത്.

സീറോമലബാര്‍ വിശ്വാസികളെയും അവരുടെ ഇടയന്മാരെയും സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്ന്ന് പാപ്പാ പറഞ്ഞു. പ്രിയ സുഹൃത്തുക്കളേ, യൂറോപ്പിലുടനീളം നിങ്ങളുടെ സമൂഹം കൈവരിച്ച വളര്‍ച്ചയ്ക്കായി നിങ്ങളോടൊപ്പം ചേര്‍ന്ന് ഞാനും കര്‍ത്താവിന് നന്ദി അര്‍പ്പിക്കുകയാണന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.യൂറോപ്പിലെ സീറോമലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയവും അജപാലനപരവുമായ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വത്തിക്കാന്‍ രൂപീകരിച്ച പ്രത്യേക സംവിധാനമായ 'സീറോമലബാര്‍ സഭാ അപ്പസ്തോലിക് വിസിറ്റേഷന്' പത്തുവര്‍ഷം തികഞ്ഞ വേളയിലാണ് മാര്‍പാപ്പ ഈ അഭിനന്ദനം അറിയിച്ചത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന വിശ്വാസികള്‍ക്ക് തനതായ ആരാധനാക്രമവും പൈതൃകവും നിലനിര്‍ത്തിക്കൊണ്ട് പ്രാര്‍ത്ഥനകള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും സൗകര്യമൊരുക്കുക, പുതിയ മിഷന്‍ കേന്ദ്രങ്ങളും ഇടവകകളും രൂപീകരിക്കുക എന്നിവയാണ് അപ്പസ്തോലിക് വിസിറ്റേഷന്റെ പ്രധാന ലക്ഷ്യം.

റോമില്‍ ഭക്തിസാന്ദ്രമായ വാര്‍ഷികാഘോഷങ്ങള്‍

അപ്പസ്തോലിക് വിസിറ്റേഷന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ റോമിലെ ചരിത്രപ്രസിദ്ധമായ സാന്താ അനസ്താസിയ ബസിലിക്കയില്‍ ഭക്തിസാന്ദ്രമായി നടന്നു. നവംബര്‍ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30~ന് നടന്ന ദിവ്യകാരുണ്യ ആരാധനയെ തുടര്‍ന്ന്, 3 മണിക്ക് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്, അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് എന്നിവര്‍ക്കൊപ്പം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളും തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് മുഖ്യപ്രഭാഷണവും മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് ആമുഖപ്രഭാഷണവും നടത്തി. ആഘോഷങ്ങളുടെ കോ~ഓര്‍ഡിനേറ്റര്‍ ജനറല്‍ റവ. ഡോ. ക്ളെമന്റ് ചിറയത്ത് സ്വാഗതവും ഫാ. ഡോ. ബിനോജ് മുളവരിക്കല്‍ നന്ദിയും രേഖപ്പെടുത്തി. യുവജനങ്ങള്‍ അവതരിപ്പിച്ച 'കൃപയുടെ പത്തുവര്‍ഷങ്ങള്‍' എന്ന പ്രത്യേക കലാപരിപാടിയും സ്നേഹവിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

വളര്‍ച്ചയുടെ ഒരു പതിറ്റാണ്ട്: ഒറ്റനോട്ടത്തില്‍

180 വിശ്വാസി സമൂഹങ്ങള്‍: പത്തുവര്‍ഷം മുന്‍പ് 89 കുര്‍ബാന കേന്ദ്രങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്നിരുന്ന സീറോമലബാര്‍ സമൂഹം ഇന്ന് യൂറോപ്പിലെ 26 രാജ്യങ്ങളിലായി 180 സജീവ വിശ്വാസി സമൂഹങ്ങളായി വളര്‍ന്നു.

102 വൈദികര്‍: 2016~ല്‍ 42 വൈദികര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 102 വൈദികര്‍ യൂറോപ്പിലുടനീളം അജപാലന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.

പൈതൃക കൈമാറ്റം: പ്രവാസലോകത്ത് സഭയുടെ ആരാധനാ പാരമ്പര്യവും ആത്മീയ പൈതൃകവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതില്‍ അപ്പസ്തോലിക് വിസിറ്റേഷന്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്.
- dated 03 Nov 2026
pope leo XIV praises syro malabar community growth in europe

Comments:

Keywords: Europe - Otta Nottathil - pope_leo_XIV_praises_syro_malabar_community_growth_in_europe Europe - Otta Nottathil - pope_leo_XIV_praises_syro_malabar_community_growth_in_europe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

petition_to_ban_TV_channel_c_news_France_nov_03_2026
യൂറോപ്പ് ഫ്രാന്‍സില്‍ വംശീയ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ചാനലിനെതിരെ പടയോട്ടം; നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് അഞ്ചുലക്ഷത്തിലധികം പിന്തുണ
ryanair_20_percent_ticket_price_hike_nov_02_2026
യൂറോപ്പ് വിമാന ഇന്ധന വില കുതിച്ചുയരുന്നു: റയന്‍എയര്‍ ടിക്കറ്റ് നിരക്കുകള്‍ 20 ശതമാനം വരെ വര്‍ദ്ധിച്ചേക്കുമെന്ന് മുന്നറിയിപ്പ്; യൂറോപ്പിലെ വിമാനയാത്ര ചെലവേറിയതാകും
hacker_attack_on_supermarkets_refrigeration_temparature_rose_to_50_degrees_nov_02_2026
യൂറോപ്പ് യൂറോപ്പിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് നേരെ ഞെട്ടിക്കുന്ന സൈബര്‍ ആക്രമണം; ഫ്രീസറുകളിലെ താപനില 50 ഡിഗ്രിയിലേക്ക് ഉയര്‍ത്തി ഹാക്കര്‍മാര്‍; ടണ്‍ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ നശിച്ചു
ryair_new_baggage_rules_nov_10_2026_oct_31_2026
യൂറോപ്പ് റയാനെയര്‍ ലഗേജ് ചെക്ക്~ഇന്‍ നിയമങ്ങളില്‍ മാറ്റം: നവംബര്‍ 10 മുതല്‍ കര്‍ശന നിര്‍ദ്ദേശവുമായി അധികൃതര്‍
syro_malabar_appostolic_visitator_10_years_celebrations_oct_31_2026
യൂറോപ്പ് യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേഷന്റെ ദശവത്സരാഘോഷത്തിന് റോമില്‍ തുടക്കമായി ; മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും
pope_leo_XIV_voted_in_US_by_election_by_post_oct_30_2026
യൂറോപ്പ് ചരിത്രത്തില്‍ ആദ്യമായി വോട്ട് ചെയ്ത് മാര്‍പാപ്പ ; യു.എസ് തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പാപ്പ ലിയോ പതിനാലാമന്‍; ട്രംപുമായി തുറന്ന പോര്